ഹിരോഷിമ-നാഗസാക്കി ദിന പ്രശ്നോത്തരി: പുരസ്‌കാരം വിതരണം ചെയ്തു

post

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ഹിരോഷിമ-നാഗസാക്കി ദിന പ്രശ്നോത്തരി മത്സര വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു. മലയാലപ്പുഴ ജെ.എം.പി.എച്ച്.എസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജാ പി. നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ, ട്രഷറര്‍ എം.ജി ദീപു, അംഗങ്ങളായ മലയാലപ്പുഴ മോഹന്‍, രശ്മി രവിന്ദ്രന്‍, ജെ.എം.പി.എച്ച്.എസ് പ്രധാനധ്യാപിക എം.ആര്‍ സലീന, എസ്.എന്‍.ഡി.പി യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക മായാ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.