തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു

പത്തനംതിട്ട കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. 2025-26 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് കുത്തിവയ്പ്പ്. പഞ്ചായത്തും മൃഗസംരക്ഷണവകുപ്പും ചേര്‍ന്നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കോന്നി മൃഗാശുപത്രിയില്‍ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാക്‌സിനേഷന്‍ കിറ്റ് നല്‍കി ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ആനി സാബു തോമസ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി. ടി. ലതിക കുമാരി അധ്യക്ഷയായി. ഓഗസ്റ്റ് 10 വരെ കുത്തിവയ്പ്പ് നടക്കും. ആദ്യദിനം 60 തെരുവുനായകള്‍ക്ക് കുത്തിവയ്പ്പ് എടുത്തതായി അധികൃതര്‍ അറിയിച്ചു.