തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിങ്ങ് മെഷീനുകളുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ വിലയിരുത്തി

post

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന കലക്ടറേറ്റ് പരിസരത്തെ എഫ്.എല്‍.സി ഹാളില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിലയിരുത്തി. ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനായി 2210 കണ്‍ട്രോള്‍ യൂണിറ്റ്,  6250 ബാലറ്റ് യൂണിറ്റ് എന്നിവയുടെ ആദ്യഘട്ട പരിശോധനാ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചു. പരിശീലനം ലഭിച്ച 50 ഓളം ഉദ്യോഗസ്ഥരോടൊപ്പം ഇലക്ട്രോണിക് കോര്‍പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിലെ എഞ്ചിനീയര്‍മാരും പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, ചാര്‍ജ് ഓഫീസര്‍ പി. സുദീപ്, മാസ്റ്റര്‍ ട്രെയിനര്‍ രജീഷ് ആര്‍ നാഥ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.