മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് നടക്കും. പ്രായപരിധി 45 (01.08.2025 അടിസ്ഥാനമാക്കി) യോഗ്യത: എംബിബിഎസ് ബിരുദം, ടിസിഎംസി രജിസ്‌ട്രേഷന്‍. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 0469 2683084