ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയിൽ എം.ബി.എ. പ്രോഗ്രാമിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

post

പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി.) യില്‍ ഫുള്‍ ടൈം എം.ബി.എ പ്രോഗ്രാമില്‍ എസ്.സി/എസ്.ടി, ജനറല്‍ വിഭാഗത്തിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് നാല് മുതല്‍ ഏഴ് വരെ നടക്കും. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. ഫിഷറീസ് വിഭാഗക്കാര്‍ക്കും, എസ്.സി/എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും. വിലാസം: ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കല്‍ പി.ഒ, ആലപ്പുഴ 688003. ഫോണ്‍:9188067601, 0477 2267602, 9946488075