ക്ഷീരകര്‍ഷക സമ്പര്‍ക്കം സംഘടിപ്പിച്ചു

post

പത്തനംതിട്ട പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ക്ഷീരകര്‍ഷക സമ്പര്‍ക്കം പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പും തോലുഴം ക്ഷീരോല്‍പാദക സഹകരണ

സംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷീര വികസന രംഗത്തെ ആനുകാലിക വിഷയം, വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി എന്നിവ ചര്‍ച്ച ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് കെ ആര്‍ വിജയന്‍ പിള്ള, സ്ഥിരം സമിതി അധ്യക്ഷ വി പി വിദ്യാധര പണിക്കര്‍, ക്ഷീര വികസന ഓഫിസര്‍ സുനിതാ ബീഗം, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ചന്ദ്രലേഖ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, ക്ഷീര സംഘം സെക്രട്ടറി ആര്‍ രതീഷ് എന്നിവര്‍ പങ്കെടുത്തു.