ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു

കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന 'നഷാ മുക്ത് ഭാരത് അഭിയാന്‍' പദ്ധതിയുടെ പത്തനംതിട്ട ജില്ലാതല കാമ്പയിന്റെ ഭാഗമായി അടൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു. സാമൂഹിക നീതി വകുപ്പും ജില്ലാ എക്സൈസ് വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി അടൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ കെ. മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. സന്തോഷ് ബാബു അധ്യക്ഷനായി. എക്സൈസ് വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ ബോധവത്കരണ ക്ലാസ് എടുത്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സിജു ബെന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രഞ്ജു കൃഷ്ണന്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.