വായന പക്ഷാചരണം: ആസ്വാദനക്കുറിപ്പ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

വായന പക്ഷാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു. കുട്ടിക്കാലത്തെ വായനാശീലം അറിവിനൊപ്പം ചിന്തയേയും സര്‍ഗാത്മകതയേയും വളര്‍ത്തും. പുതിയ തലമുറയുടെ വായനാരീതി ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ട്. പഠനത്തോടൊപ്പം ദിനപത്രമുള്‍പ്പെടെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ കുട്ടികള്‍ സമയം കണ്ടെത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
മത്സര വിജയികളായ ആര്‍. ഋതുനന്ദ (ജിയുപിഎസ് പൂഴിക്കാട്), ആര്‍ദ്രലക്ഷ്മി (ജിവിഎച്ച്എസ്എസ് ആറന്മുള), ശ്രദ്ധ സന്തോഷ് (തെങ്ങമം യുപിഎസ്), ആല്യ ദീപു (ഭവന്‍സ് വിദ്യാമന്ദിര്‍ പത്തനംതിട്ട), ദേവനന്ദ (സെന്റ് ജോര്‍ജ് മൗണ്ട് എച്ച്എസ്എസ് കൈപ്പട്ടൂര്‍), അഭിരാമി അഭിലാഷ് (ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മല്ലപ്പള്ളി) എന്നിവര്‍ കലക്ടറില്‍ നിന്ന് സമ്മാനവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായാണ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍ എന്നിവര്‍ പങ്കെടുത്തു.