അടൂർ കെഎസ്ആർടിസി 'ഇ ഓഫീസ് ' പ്രഖ്യാപനം നിർവഹിച്ചു

അടൂർ കെഎസ്ആർടിസി ഡിപ്പോയുടെ 'ഇ ഓഫീസ് ' പ്രഖ്യാപനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 4.83 ലക്ഷം രൂപ വിനിയോഗിച്ചാണ് സമ്പൂർണ കമ്പ്യൂട്ടർവൽക്കരണം നടപ്പിലാക്കിയത്.
സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്. കെഎസ്ആർടിസി ഓഫീസ് നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനും താമസം ഒഴിവാക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഇതിലൂടെ സാധ്യമാകുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. നഗരസഭാ ചെയർപേഴ്സൻ കെ.മഹേഷ്കുമാർ അധ്യക്ഷനായി. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പി എസ് പ്രമോദ് ശങ്കർ, നഗരസഭ വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ, കെഎസ്ആർടിസി സംഘടന പ്രതിനിധികളായ ടി കെ അരവിന്ദ്, ജി എസ് അരുൺ, ഡി പ്രശാന്ത,് ജി അനിൽകുമാർ, സി അഭിലാഷ്, എടിഒ ബി അജിത് കുമാർ എന്നിവർ പങ്കെടുത്തു.