പ്രൊബേഷൻ അസിസ്റ്റന്റ് കരാർ നിയമനം ; വാക്ക്-ഇൻ ഇന്റർവ്യൂ

ഇടുക്കി ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം: 1. ഹോണറേറിയം: പ്രതിമാസം 29,535രൂപ.
യോഗ്യത: എംഎസ്ഡബ്ല്യു (അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് സാമൂഹ്യപ്രവർത്തന മേഖലയിൽ നേടിയ ബിരുദാനന്തര ബിരുദം. സാമൂഹ്യപ്രവർത്തന മേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. ഇടുക്കി ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന (ഇംഗ്ലീഷും മലയാളവും ടൈപ്പ് ചെയ്യാൻ കഴിയണം). പ്രായപരിധി: ഇന്റർവ്യൂ തീയതിയിൽ 40 വയസ് കവിയാൻ പാടില്ല.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ഫോട്ടോ പതിച്ച ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ മൂന്നാം നിലയിലെ (പഴയ ബ്ലോക്ക്) കോൺഫറൻസ് ഹാളിൽ 2025 ജൂലൈ 15, രാവിലെ 10 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. സാമൂഹ്യനീതി ഡയറക്ടറുടെ ഉത്തരവുകൾക്ക് വിധേയമായിട്ടായിരിക്കും കരാർ നിയമനം. നിർദിഷ്ട എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ മാത്രം ജോലിയിൽ പ്രവേശിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫോൺ: 04862-220126, 8714621992. ഇ-മെയിൽ: dpoidk11@gmail.com