ഹോമിയോ ഹെൽത്ത് സെന്ററിൽ അറ്റൻഡർ: വാക്ക് ഇൻ ഇന്റർവ്യൂ

ഹോമിയോപ്പതി വകുപ്പിന്റെയും പട്ടിക ജാതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുണ്ടള എസ്.സി.പി. ഹോമിയോ ഹെൽത്ത് സെന്ററിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിൽ വരുന്ന 2,3,5,6,7 വാർഡുകളിൽ താമസിക്കുന്നവരിൽ നിന്നും അറ്റൻഡർ തസ്തികയിൽ താല്ക്കാലിക ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ജൂലൈ 16 ന് രാവിലെ 11 മണിക്ക് കുണ്ടള എസ്.സി.പി ഹോമിയോ ഹെൽത്ത് സെന്ററലാണ് ഇന്റർവ്യൂ.
ഹോമിയോപ്പതി വകുപ്പിന്റെയും പട്ടിക ജാതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മുള്ളരിങ്ങാട് എസ്.സി.പി. ഹോമിയോ ഹെൽത്ത് സെന്ററിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിൽ വരുന്ന 2,3,4,5,17 വാർഡുകളിൽ നിന്നും അറ്റൻഡർ തസ്തികയിൽ താല്ക്കാലിക ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ജൂലൈ 19 ന് രാവിലെ 11 മണിക്ക് മുള്ളരിങ്ങാട് എസ്.സി.പി ഹോമിയോ ഹെൽത്ത് സെന്ററിലാണ് ഇന്റർവ്യൂ.
പത്താം ക്ലാസ് പാസായതും, 50 വയസ് പൂർത്തിയാകാത്തവരും, 'എ' ക്ലാസ് രജിസ്ട്രേഷൻ ഉള്ള മെഡിക്കൽ പ്രാക്ടീഷണറുടെ കീഴിൽ ഹോമിയോപ്പതി മരുന്നു കൈകാര്യം ചെയ്യുന്നതിനുള്ള 3 വർഷത്തെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സർക്കാർ ഹോമിയോ ആശുപത്രി/ഡിസ്പെൻസറികളിൽ അറ്റൻഡർ/ഡിസ്പെൻസർ/നേഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ 3 വർഷത്തെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉള്ള എസ്.സി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി ഇന്റർവ്യൂവിനു ഹാജരാകണം. ഈ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഓരോന്ന് വീതവും ഇന്റർവ്യൂവിനു ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04862 227326.