സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

post

സ്‌കൂള്‍ ലൈബ്രറികള്‍ സജീവമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മണ്ഡലത്തില്‍ എം എല്‍ എ ഫണ്ട് വിനിയോഗിച്ച് സ്‌കൂള്‍ ലൈബ്രറികള്‍ക്ക് നല്‍കിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം അടൂര്‍ ബിആര്‍സി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ നഗരസഭ ചെയര്‍മാന്‍ കെ മഹേഷ് കുമാര്‍ അധ്യക്ഷനായി. അങ്ങാടിക്കല്‍ എസ്.എന്‍.വി. സ്‌കൂള്‍ മാനേജര്‍ എസ്.ടി. ബോസ് സംസാരിച്ചു. മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു.