ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികൾ സംഘടിപ്പിച്ചു

post

നഷാ മുക്ത് ഭാരത് അഭിയാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും ഗാന്ധിഭവന്‍ ഐആര്‍സിഎ അടൂരിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ എസ് എന്‍ ഐ ടി കോളജില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു. എസ് എന്‍ ഐ ടി മാനേജിങ് ഡയറക്ടര്‍ എബിന്‍ അമ്പാടിയില്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, ഗാന്ധിഭവന്‍ പ്രോജക്ട് ഡയറക്ടര്‍ ശ്രീലക്ഷ്മി , കൗണ്‍സലര്‍ രേഷ്മ എന്നിവര്‍ പങ്കെടുത്തു.


നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല കാമ്പയിന്റെ ഭാഗമായി അടിച്ചിപ്പുഴ പട്ടിക വര്‍ഗ നഗറിലെ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ഗാന്ധിഭവന്‍ ഐആര്‍സിഎ അടൂര്‍ സഹകരണത്തോടെ അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു. ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം ഉദ്ഘാടനം ചെയ്തു. നാറാണമൂഴി ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പെഴ്‌സണ്‍ ബിന്ദു നാരായണന്‍ അധ്യക്ഷയായി. ജില്ലാ സാമൂഹ്യ നീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എ. ഷിബില്‍, അടിച്ചിപ്പുഴ എസ് ടി അഡൈ്വസര്‍ രാജപ്പന്‍, കുടുംബശ്രീ അടിച്ചിപ്പുഴ സെക്രട്ടറി രജനി, ആള്‍ കേരള ഹിന്ദു മലവേട സംഘടന സംസ്ഥാന സെക്രട്ടറി കുഞ്ഞുമോന്‍, ഗാന്ധിഭവന്‍ പ്രോജക്ട് ഡയറക്ടര്‍ ശ്രീലക്ഷ്മി, കൗണ്‍സലര്‍ രേഷ്മ എന്നിവര്‍ പങ്കെടുത്തു.