വായന മാസാചരണം: ജില്ലാതല ക്വിസ് മത്സരം 12ന്

post

ദേശീയ വായന മാസാചരണത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പി.എൻ പണിക്കർ ഫൗണ്ടേഷൻ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം നടത്തുന്നു. ജൂലൈ 12 ന് രാവിലെ 10 മണിക്ക് കണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലാണ് മത്സരം നടക്കുക. ജില്ലയിലെ അംഗീകൃത സ്‌കൂളുകളിലെ വിദ്യാർഥികൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തോടു കൂടി മത്സരത്തിനെത്തണം. അന്നേദിവസം രാവിലെ ഒൻപത് മണിക്കകം സ്‌കൂളിലെത്തി പേര് രജിസ്റ്റർ ചെയ്യണം. ഒരു സ്‌കൂളിൽ നിന്ന് രണ്ടു കുട്ടികൾക്ക് വീതം പങ്കെടുക്കാം. ജില്ലയിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവർക്കു ക്യാഷ് അവാർഡും സംസ്ഥാന തലത്തിൽ നടക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരവും ലഭിക്കും. ഫോൺ: 9447482816