കുരീപ്പുഴ പാണ്ടോന്നില്‍ -കൊച്ചുകോട്ടയത്ത് കടവ് കടത്ത് സര്‍വീസിന് തുടക്കമായി

കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ പാണ്ടോന്നില്‍ -കൊച്ചുകോട്ടയത്ത് കടവ് കടത്ത് സര്‍വീസ് മേയര്‍ ഹണി ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രദേശവാസികളുടെയും കൗണ്‍സിലര്‍മാരുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനമെടുത്താണ് കടത്ത് സര്‍വീസ് ഏര്‍പ്പെടുത്തിയത്. ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍ അധ്യക്ഷനായി. പാണ്ടോന്നില്‍ കടവില്‍ ചേര്‍ന്ന യോഗത്തില്‍ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവ് സോമന്‍, വിദ്യാഭ്യാസ- കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സവിതാ ദേവി, കൗണ്‍സിലര്‍മാരായ ഗിരിജ തുളസിധരന്‍, ടെല്‍സാ തോമസ്, കെ ബിജോയി, എന്‍ ഗോപാലകൃഷ്ണന്‍, വി എസ് ഷാജി, കുരീപ്പുഴ മോഹന്‍, ബി അജിത്ത് കുമാര്‍, കോര്‍പ്പറേഷന്‍ സൂപ്രണ്ട് രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.