വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു
 
                                                പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വാദ്യോപകരണം നല്‍കുന്നതിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കലാമേഖലയിലേക്ക് കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കണം. കലാകാരന്മാര് ലഹരി വിരുദ്ധ സന്ദേശത്തിന്റെ വക്താക്കളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലെ രജിസ്റ്റേഡ് ഗ്രൂപ്പുകള്‍ക്കാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സരസ്വതി, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി, വൈസ് പ്രസിഡന്റ് ശ്രീജ കുമാരി, സ്ഥിരം സമിതി അധ്യക്ഷരായ റോഷന് ജേക്കബ്, ഡി ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം എ പി സന്തോഷ്, സെക്രട്ടറി രജീഷ് ആര് നാഥ് എന്നിവര്‍ പങ്കെടുത്തു.










