വായനാവാരാഘോഷം; പുസ്തക കൈനീട്ടം പരിപാടി സംഘടിപ്പിച്ചു

വായനാവാരാഘോഷത്തിന്റെ ഭാഗമായി അടൂര്‍ സെന്റ് സിറിള്‍സ് കോളജില്‍ പുസ്തക കൈനീട്ടം പരിപാടിസംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിർവഹിച്ചു. ആഴത്തിലുള്ള വായന നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ ഒതുങ്ങാതെ വായനയുടെ പ്രാധാന്യം പുതുതലമുറയെ ബോധ്യപെടുത്താന്‍ സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി വാങ്ങിയ പുസ്തകങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ കോളജ് പ്രിന്‍സിപ്പലിന് കൈമാറി. പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ അലക്‌സാണ്ടര്‍ അധ്യക്ഷയായി. അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.