ഏകീകൃത ഐഡി കാർഡ്; തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ വിവരങ്ങൾ പുതുക്കണം

post

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി മുഴുവൻ അംഗങ്ങളും ഏകീകൃത ഐഡി കാർഡ് കൈപ്പറ്റുന്നതിന് അക്ഷയകേന്ദ്രത്തിലെത്തി എഐഐഎസ് സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്യണം. ക്ഷേമനിധി ഐഡി കാർഡ്, ആധാർ കാർഡ്, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, ജനന തീയതി തെളിയിക്കുന്ന രേഖ, കയ്യൊപ്പ്, റേഷൻ കാർഡ്, ട്രേഡ് യൂണിയൻ അഥവാ അസിസ്റ്റന്റ് ലേബർ ഓഫീസറുടെ തയ്യൽ തൊഴിലാളി ആണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നീ രേഖകൾ കരുതണം. അവസാന തീയതി ജൂലൈ 31. ഫോൺ : 0468 2320449.