വായനാദിന- വായന പക്ഷാചരണം: വിദ്യാർത്ഥികൾക്കായി ആസ്വാദനക്കുറിപ്പ് മത്സരം

post

വായനാദിന - വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. അടുത്തിടെ വായിച്ച ഏതെങ്കിലും മലയാളം പുസ്തകത്തെക്കുറിച്ച് ഒന്നര പേജിൽ കവിയാതെയുള്ള ആസ്വാദനക്കുറിപ്പ് സ്വന്തം കൈപ്പടയിൽ എഴുതി നൽകണം. വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും ലഭിക്കും.

വിദ്യാർത്ഥിയുടെ പേര്, ക്ലാസ്, സ്‌കൂളിന്റെ പേര്, രക്ഷിതാവ് / അധ്യാപകന്റെ ഫോൺ നമ്പർ എന്നിവ സഹിതം ആസ്വാദനക്കുറിപ്പ് 2025 ജൂൺ 27 ഉച്ചകഴിഞ്ഞ് മൂന്നിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കലക്ടറേറ്റ് (താഴത്തെ നില), പത്തനംതിട്ട- 689645 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭിക്കണം. ഫോൺ: 0468 2222657