പ്രീമെട്രിക് ഹോസ്റ്റൽ, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിൽ ഒഴിവ്; വാക്ക് ഇൻ ഇന്റർവ്യൂ 24ന്

കൊല്ലം, ആലപ്പുഴ ജില്ലകളിലെ പ്രീമെട്രിക് ഹോസ്റ്റലുകളിലും കുളത്തുപ്പുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലും സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നതിന് ജൂണ്‍ 24ന് ഉച്ചക്ക് രണ്ടിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: എം.എ സൈക്കോളജി /എം.എസ്.ഡബ്ലു, സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരാകണം, എം.എസ്.എസി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലയില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കരാര്‍ കാലാവധി:ഒരു വര്‍ഷം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ഹാജരാകണം.
കുളത്തുപ്പുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയിലെ നിയമനത്തിനായുള്ള വാക്ക് ഇന്റർവ്യൂവും അന്നേ ദിവസം നടക്കും. യോഗ്യത: ലൈബ്രററി സയന്‍സില്‍ ബിരുദം. താല്പര്യമുള്ളവർ ജൂണ്‍ 24ന് രാവിലെ 10.30ന് പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0475 2222353.