സിദ്ധ ഫാര്‍മസിസ്റ്റ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ സിദ്ധ ഡിസ്പന്‍സറിയില്‍ ഒഴിവുള്ള സിദ്ധ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് 24 ന് രാവിലെ 11.30 ന് കൂടിക്കാഴ്ച്ച നടക്കും. കേരള സര്‍ക്കാര്‍ അംഗീക്യത സിദ്ധ ഫാര്‍മസിസ്റ്റ് കോഴ്സ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇടുക്കി കുയിലിമലയിലുള്ള സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആയുര്‍വേദം) കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862-232318.