നെടുംകണ്ടം പോളിടെക്‌നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ, ഡെമോൺസ്ട്രേറ്റർ, ഇൻസ്ട്രക്ടർ ഒഴിവ്

post

നെടുംകണ്ടം സർക്കാർ പോളിടെക്‌നിക് കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്കും മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്കും ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 25 ന് രാവിലെ 10 ന് എഴുത്തു പരീക്ഷയും അഭിമുഖവും നടക്കും.

അസിസ്റ്റന്റ് പ്രൊഫസർ തസ്തിയകയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡെമോൺസ്ട്രറ്റർ തസ്തിയകയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയുമാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. വിശദ വിവരങ്ങൾക്ക്: 04868-234082