ജീവനി-സഞ്ജീവനി കര്‍ഷക വിപണന കേന്ദ്രങ്ങള്‍ തുറക്കും

post

കൊച്ചി . ഈസ്റ്റര്‍ -വിഷു ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് സുരക്ഷിത പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ലഭ്യമാക്കുന്നതിനും ,ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കൈത്താങ്ങായും കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ജിവനി- സഞ്ജീവനി എന്ന പേരില്‍ കര്‍ഷക വിപണന കേന്ദ്രങ്ങള്‍ തുറക്കുന്നു .ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണ് .

കൃഷിഭവനുകളുടെ മേല്‍നോട്ടത്തിലായിരിക്കും വിപണന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം .ജില്ലയിലെ കര്‍ഷകരില്‍ നിന്നും ന്യായവിലയ്ക്ക് സംഭരിക്കുന്ന പഴം പച്ചക്കറികളുമായിരിക്കും കേന്ദ്രത്തിലൂടെടെ വില്പന നടത്തുന്നത്. കൂടാതെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്പന നടത്തുന്നതിനു അവസരം ഉണ്ടാകും .പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഈ കേന്ദ്രങ്ങളില്‍ നിന്നും സുരക്ഷിതമായ പഴം പച്ചക്കറികള്‍ വാങ്ങാവുന്നതാണ് .കൃഷിഭവനുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പുകള്‍ ,ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍ എന്നിവയെല്ലാം കര്‍ഷക വിപണന കേന്ദ്രത്തില്‍ പങ്കാളിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.