പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
 
                                                ഏറത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം വൃക്ഷതൈ നട്ട് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണക്കാല ദീപ്തി സ്‌പെഷ്യൽ സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്രീജകുമാരി, അംഗങ്ങളായ മറിയാമ്മ തരകൻ, അനിൽ പൂതക്കുഴി, ദീപ്തി സ്‌കൂൾ പ്രധാനധ്യാപിക സൂസൻ ജേക്കബ് എന്നിവർ പങ്കെടുത്തു.










