നവകേരള സദസ്സിലെ വികസന പദ്ധതികള്‍: പ്രാഥമിക അവലോകന യോഗം ചേര്‍ന്നു

നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ പ്രാഥമിക അവലോകന യോഗം ചേര്‍ന്നു. ഓരോ വകുപ്പുകളുടെയും മേല്‍നോട്ടത്തില്‍ നടക്കേണ്ട പ്രവൃത്തികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നടപടിക്രമങ്ങളുടെ പുരോഗതി ഒരാഴ്ചക്കകം അറിയിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്കി.
ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി 91 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഓരോ മണ്ഡലത്തിലും ഏഴ് കോടിയുടെ വീതം വികസന പദ്ധതികള്‍ നടപ്പാക്കാനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. യോഗത്തില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ ആര് മീണ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.