വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കോഴിക്കോട് അഴിയൂര്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലാപ്ടോപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. 12 കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ലാപ്ടോപ് നല്‍കിയത്.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അബ്ദുല്‍ റഹീം പുഴക്കല്പറമ്പത്ത്, പഞ്ചായത്ത് അംഗങ്ങളായ മൈമൂന ടീച്ചര്‍, സാജിദ് നെല്ലോളി, കെ ലീല, പി കെ പ്രീത, സീനത്ത് ബഷീര്‍, ഫിഷറീസ് ഇന്‍സ്പെക്ടര്‍ എം ബാബു, സാഗര്‍ മിത്ര, കെ ടി കെ അഭിലാഷ്, അമിത എന്നിവര്‍ സംബന്ധിച്ചു.