തുല്യത കോഴ്സ്: അപേക്ഷ തിയതി നീട്ടി

post

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പച്ചമലയാളം അടിസ്ഥാന കോഴ്സിലേക്കും ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള തുല്യത കോഴ്സിലേക്കും അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 16 വരെ നീട്ടിയതായി ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് അറിയിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തുല്യത പഠനത്തിന് കോഴ്സ് ഫീ അടക്കേണ്ടതില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം അപേക്ഷകര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9446630185.