പ്രീമെട്രിക്/പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിൽ കുക്ക്, വാച്ച്മാൻ നിയമനം

കോഴിക്കോട് പട്ടികവർഗ വികസന ഓഫീസിന് കീഴിലെ പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിൽ 2025-26 അധ്യയന വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്, വാച്ച്മാൻ, മെസ്ബോയ് തസ്തികകളിൽ പട്ടികവർഗക്കാരായ യുവതീ-യുവാക്കളെ നിയമിക്കും. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ തയാറുള്ളവർക്ക് അപേക്ഷിക്കാം.
കുക്ക്- പുതുപ്പാടി, വടകര പ്രീമെട്രിക് ഹോസ്റ്റലുകളിൽ ഒന്ന് വീതവും കുന്ദമംഗലത്ത് രണ്ടും ഈസ്റ്റ്ഹില്ലിൽ മൂന്നും പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ രണ്ടും ഒഴിവുകളാണുള്ളത്. യോഗ്യത: ഏഴാം ക്ലാസ് പാസ്. ഗവ. അംഗീകൃത സ്ഥാപനത്തിൽനിന്ന് ഫുഡ് പ്രൊഡക്ഷനിൽ കെജിസിഇ അഭിലഷണീയം.
വാച്ച്മാൻ- കുന്ദമംഗലം പ്രീമെട്രിക് ഹോസ്റ്റലിലും പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലിലും ഒരോ ഒഴിവ് വീതം. യോഗ്യത: ഏഴാം ക്ലാസ് പാസ്.
മെസ്ബോയ്- പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ ഒരു ഒഴിവ്. യോഗ്യത -ഏഴാം ക്ലാസ് പാസ്. പ്രായപരിധി: 2025 ജനുവരി ഒന്നിന് 20-45. പിഎസ്സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നത് വരെയാകും താൽക്കാലിക നിയമനം. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തിയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം ജൂൺ പത്തിന് കോഴിക്കോട് ട്രൈബൽ ഡെവവലപ്മെന്റ് ഓഫീസിൽ രാവിലെ 11ന് വാക്ക്-ഇൻ ഇന്റർവ്യൂവിനെത്തണം. ഫോൺ: 0495 2376364.