പി എസ് സി പരീക്ഷാ പരിശീലനം

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കോഴിക്കോട്ടെ പരിശീലന കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ആറ് മാസത്തെ സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ റെഗുലര്‍ ബാച്ചും ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചുമാണ് ഉണ്ടാവുക. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും 18 വയസ്സ് പൂര്‍ത്തിയായവരുമാകണം. താല്‍പര്യമുള്ളവര്‍ വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ 20നകം അപേക്ഷിക്കണം. അപേക്ഷ ഫോം കോഴിക്കോട് പുതിയറയിലെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04952724610, 9446643499, 9846654930.