പുറമേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു

കോഴിക്കോട് പുറമേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കുറ്റ്യാടി എംഎല്‍എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ കായിക വകുപ്പ് അനുവദിച്ച രണ്ടു കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. 2024 -25 ബജറ്റില്‍ ഉള്‍പ്പെട്ട പദ്ധതിയുടെ പ്രവൃത്തിക്ക് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ സാങ്കേതിക അനുമതിയായതാണ്. പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടിയും പൂര്‍ത്തിയായതാണ്. മലയാടപ്പൊയില്‍ പ്രദേശത്ത് പുറമേരി ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. പ്രധാനമായും മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, ഗ്രൗണ്ട് വികസന പ്രവര്‍ത്തി, ബോര്‍വെല്‍, റീടൈനിങ് വാള്‍, ഗേറ്റ്, ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍, ഇന്‍ഡോര്‍ കോര്‍ട്ടിന്റെ ഫ്‌ലഡ് ലൈറ്റിങ് - അനുബന്ധ ഇലെക്ട്രിക്കല്‍ പ്രവൃത്തികള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത വഹിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതിലക്ഷ്മി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ എം വിജിഷ, എം എം ഗീത മെമ്പര്‍മാരായ വി ടി ഗംഗാധരന്‍, കെ കെ ബാബു, കെ അച്ചുതന്‍, സി പി നിധീഷ്, എന്‍ പി രാജന്‍, കെ ടി ഗഫൂര്‍, ശ്രീധരന്‍ കൊറോത്, ടി കെ രാഘവന്‍, ടി കെ രാജന്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി പി സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ പി എം മുഹമ്മദ് അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.