മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അധ്യാപക നിയമനം; അഭിമുഖം ജൂൺ ഒമ്പതിന്

post

കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ റസിഡൻഷ്യൽ എജ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡെൻഷ്യൽ സ്‌കൂളിലെയും മൂന്നാർ സ്‌കൂളിലെയും നിലവിലുള്ളതും ഭാവിയിൽ ഒഴിവു പ്രതീക്ഷിക്കുന്നതുമായ എച്ച്.എസ്.എ ഹിന്ദി, എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി എക്കണോമിക്‌സ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർക്കായി ജൂൺ 09 തിങ്കളാഴ്ച രാവിലെ 11.00 ന് ഇടുക്കി പൈനാവ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കേരള പബ്ലിക് സർവീസ് കമ്മിഷൻ നിഷ്‌ക്കർഷിക്കുന്ന എല്ലാ യോഗ്യതകളും ഈ നിയമനത്തിനും ബാധകമായിരിക്കും.

വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അസ്സൽ രേഖകകളും കൂടിക്കാഴ്ച സമയത്ത് ഹാജരാക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമന കാലാവധി 2026 മാർച്ച് 31 വരെ ആയിരിക്കും. ഈ കാലയളവിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും സ്ഥിരം അധ്യാപകരെ നിയമിക്കുന്ന പക്ഷം നിയമനം റദ്ദാകും. നിയമനത്തിന് സർക്കാർ നിയമന പ്രകാരമുള്ള പ്രായപരിധി ബാധകം. പട്ടിക വർഗ വിഭാഗത്തിൽപെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവും മികവും ഉള്ളവർക്ക് മുൻഗണന നൽകും.

പട്ടിക ജാതി പട്ടിക വർഗക്കാർക്കും അർഹതയുള്ള മറ്റു പിന്നാക്ക സമുദായത്തിനും കേരള പബ്ലിക് സർവീസ് കമ്മീഷൻ അനുവദിക്കുന്ന നിയമാനുസൃത വയസിളവിന് ലഭിക്കും. സ്ഥാപനത്തിന്റെ പ്രവർത്തനം റസിഡൻഷ്യൽ സ്വഭാവത്തിലുള്ളതായതിനാൽ സ്‌കൂളുകളിൽ താമസിച്ചു പഠിപ്പിക്കുവാൻ സമ്മതമുള്ളവർ മാത്രം ഇന്റർവ്യൂവിൽ പങ്കെടുക്കുക.