ദുരന്തനിവാരണം: ഐ.ആര്.എസ് അംഗങ്ങള്‍ക്ക് പരിശീലനം നല്കി

ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായുള്ള ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം (ഐ.ആര്.എസ്) അംഗങ്ങള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പരിശീലനം നല്കി. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ എ.ഡി.എം ഷൈജു പി ജേക്കബ് അധ്യക്ഷത വഹിച്ചു. കേരള ക്ലൈമറ്റ് ചേഞ്ച് അഡാപ്പ്റ്റേഷന്‍ മിഷന് അഡ്മിനിസ്റ്റട്രേറ്റീവ് മാനേജര്‍ സിജി എം തങ്കച്ചന് ക്ലാസുകള്‍ നയിച്ചു. ജില്ലാ താലൂക്ക് തല ഐ.ആര്.എസ് അംഗങ്ങള്‍, ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ ഡിഎം പ്ലാന്‍ കോര്‍ഡിനേറ്റര്‍ കൃഷ്ണപ്രിയ സ്വാഗതവും ദുരന്ത നിവാരണ സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ജയ്ന്‍ സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.