ഓണവില്ല് 2025 : വർണ്ണാഭമായ ഘോഷയാത്രയോടെ സമാപനം

ഇടുക്കിയുടെ മടിത്തട്ടായ ചെറുതോണിയെ ഒരാഴ്ച്ചയായി ഓണത്തിന്റെ പ്രതീതിയിൽ ആഴ്ത്തിയ ഓണവില്ല് 2025' ഓണം ടൂറിസം വാരാഘോഷത്തിന് വർണ്ണാഭമായ ഘോഷയാത്രയോടെ സമാപനമായി.
ചെറുതോണി പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയുടെ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഫ്ലാഗ്ഓഫ് ചെയ്തു.
ചെണ്ടമേളത്തിന്റെയും വർണ്ണ വിസ്മയങ്ങൾ തീർത്ത പോപ്പിന്റെയും അകമ്പടിയോടെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ആറ് സിഡിഎസുകൾ ഘോഷയാത്രയിൽ മാറ്റുരച്ചു.
കരിമ്പൻ സിഡിഎസ് അവതരിപ്പിച്ച വനിതാ മഹാബലി ഏറെ ശ്രദ്ധേയമായി. പുലിയും വേട്ടക്കാരനും എല്ലാം ഒത്തുചേർത്തുകൊണ്ടുള്ള വിവിധ വേഷവിധാനങ്ങൾ പഴകാല ഓണത്തിന്റെ അനുഭവങ്ങൾ പകർന്നുനൽകി.