തൊഴിലുറപ്പ് പദ്ധതി: തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന് ആദരം

post

ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 100 ശതമാനം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച കോഴിക്കോട് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ ഉപഹാരം സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീന സുരേഷ്, സെക്രട്ടറി രാജേഷ് ശങ്കര്‍, അസിസ്റ്റന്റ് സെക്രട്ടറി റീജ മാക്കഞ്ചേരി, തൊഴിലുറപ്പ് ജീവനക്കാര്‍, വിഒമാരായ രാഗേഷ്, ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.