പുനത്തില്താഴ-ചോന്യാണ്ടി കനാല്‍ റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ നിര്‍മിച്ച പുനത്തില്താഴ-ചോന്യാണ്ടി കനാല്‍ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം പി അഖില, കെ പി ലത, സി എം സുനിത, ലതിക പുതുക്കുടി, കെ സുമതി,അസിസ്റ്റന്റ് സെക്രട്ടറി ടി ഗിരീഷ് കുമാര്‍, എം സുരേഷ്, പി ഉണ്ണികൃഷ്ണന്, സുരേഷ് എന്നിവര്‍ സംസാരിച്ചു. കാനത്തില്‍ ജമീല എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്.