കോഴിക്കോട് വന്‍മുഖം-കീഴൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

post

കോഴിക്കോട് ജില്ലയിലെ വന്‍മുഖം-കീഴൂര്‍ റോഡില്‍ നെയ് വരാണി തോടിന് സമീപം കലുങ്ക് നിര്‍മ്മാണം ആരംഭിച്ചതിനാല്‍, പ്രവൃത്തി തീരുന്നതുവരെ ഈ റോഡില്‍ പുളിമുക്ക് മുതല്‍ കീഴൂര്‍ വരെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ക്ക് കോഴിപ്പുറം- തിക്കോടി പഞ്ചായത്ത് റോഡിലൂടെ നാഷണല്‍ ഹൈവേയില്‍ പ്രവേശിച്ച് പയ്യോളി വഴി കീഴൂരില്‍ എത്താം.