ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് 28ന്
 
                                                ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഒ പി ഫാര്‍മസിയിലേക്ക്, മാസത്തില്‍ കുറച്ച് ദിവസങ്ങളിലേക്ക് മാത്രമായി, ദിവസ വേതന കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. (ഒഴിവുകളുടെ എണ്ണം-1), ഉയര്‍ന്ന പ്രായപരിധി-45 വയസ്, യോഗ്യതകള്‍: ഡിപ്ലോമ ഇന്‍ ഫാര്‍മസി, കേരളാ ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം മേയ് 28 ന് രാവിലെ 10 ന് ഇടവെട്ടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862221076.










