കള്ളന്തോട്-കൂളിമാട് റോഡിൽ ഗതാഗതം നിരോധിച്ചു

കിഫ്ബി പദ്ധതിയിലുൾപ്പെട്ട കള്ളന്തോട്-കൂളിമാട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കള്ളന്തോട് മുതൽ കൂളിമാട് വരെ ടാറിങ് നടക്കുന്നതിനാൽ മേയ് 17 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ മാവൂർ കട്ടാങ്ങൽ വഴിയോ ചുള്ളിക്കപ്പറമ്പ്-കൊടിയത്തൂർ, പുൽപ്പറമ്പ്-മണ്ണാശ്ശേരി വഴിയോ തിരിഞ്ഞു പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.