കെ-ടെറ്റ് രേഖ പരിശോധന

തിരുവല്ല എംജിഎം എച്ച്എസ്എസിൽ ജനുവരി 18,19 തീയതികളിൽ നടന്ന കെ-ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ അസൽ രേഖ പരിശോധന നടത്തും. മെയ് 21, 22, 23 തീയതികളിൽ തിരുവല്ല വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിലാണ് പരിശോധന. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അഡ്മിറ്റ് കാർഡ്, മാർക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ട് സഹിതം എത്തണം.
സമയക്രമം
കാറ്റഗറി ഒന്ന് - മെയ് 21ന് രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ.
കാറ്റഗറി രണ്ട് - മെയ് 22ന് രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ.
കാറ്റഗറി മൂന്ന് , നാല് - മെയ് 23ന് രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ.