'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ വിളംബരമായി സ്‌കേറ്റിങ് പ്രദര്‍ശനം

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ മെയ് മൂന്ന് മുതല്‍ 12 വരെ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളക്ക് വിളംബരമോതി സ്‌കേറ്റിങ് പ്രദര്‍ശനം സംഘടിപ്പിച്ചു . ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം.
വൈകീട്ട് നാലിന് സൗത്ത് ബീച്ചില്‍ നിന്നാരംഭിച്ച സ്‌കേറ്റിങ് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയി ജോണ്‍, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ കെ പി ബിനീഷ് കുമാര്‍, സംസ്ഥാന ഹോക്കി ചീഫ് മുഹമ്മദ് യാസര്‍, അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എല്‍പി തലം മുതലുള്ള അറുപതോളം വിദ്യാര്‍ഥികള്‍ പങ്കാളികളായി.