എന്റെ കേരളം': ഗ്രീന്‍ പ്രോട്ടോകോള്‍ വോളന്റിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു

post

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയും ദേശീയ സരസ് മേളയും പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ തെരഞ്ഞടുത്ത വോളന്റിയർമാർക്ക് പരിശീലനം നല്‍കി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം നിര്‍വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഇ ടി രാകേഷ്, എന്‍എസ്എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, സി.കെ സരിത്ത്, ഒ ജ്യോതിഷ്, കെ പി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.