മുത്തേരി കല്ലുരുട്ടി റോഡില്‍ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

post

കോഴിക്കോട് ജില്ലയിലെ മുത്തേരി കല്ലുരുട്ടി റോഡില്‍ ബിഎം ആന്റ് ബിസി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഏപ്രില്‍ 17 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡില്‍ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മുത്തേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഓമശ്ശേരി വഴിയോ അഗസ്ത്യമുഴി- താഴെ തിരുവമ്പാടി വഴിയോ പോകണം. കല്ലുരുട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഓമശ്ശേരി വഴിയോ താഴെ തിരുവമ്പാടി-അഗസ്ത്യമുഴി വഴിയോതിരിഞ്ഞു പോകണം.