ജില്ലയിൽ വിവിധ ഇടങ്ങളിൽ ഗതാഗത നിയന്ത്രണം

post

കോഴിക്കോട് ബാലുശ്ശേരി റോഡിൽ അമ്പലത്തുകുളങ്ങര ഭാഗത്ത് കലുങ്ക് പുനർനിർമ്മാണം തുടങ്ങുന്നതിനാൽ ഏപ്രിൽ 17 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കേരള റോഡ്‌സ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഗതാഗതം പൂർണ്ണമായും നിരോധിക്കും

അമ്പലത്തുകുളങ്ങറ വെങ്ങോട്ട്താഴ റോഡിൽ ബി സി പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഏപ്രിൽ 16 മുതൽ 30 വരെ വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കുമെന്ന് പിഐയു എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.