മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അദാലത്ത് അപേക്ഷ ഏപ്രില്‍ 25 വരെ

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യതൊഴിലാളികള്‍ വിവിധ പദ്ധതികളിലായി ആനുകുല്യങ്ങള്‍ ലഭിക്കുന്നതിന് നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പാക്കാത്തവയുടെ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കുന്നതിനുമായി മേയില്‍ പരാതി അദാലത്ത് സംഘടിപ്പിക്കും. അദാലത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷേമനിധി ഫിഷറീസ് -ഓഫീസുകളിലോ, കോഴിക്കോട് മേഖല ഓഫീസിലോ ക്ഷേമനിധി അംഗങ്ങള്‍ ഏപ്രില്‍ 25 നകം അപേക്ഷ നല്‍കണമെന്ന് മേഖല എക്സിക്യീട്ടീവ് അറിയിച്ചു. ഫോണ്‍ - 0495 2383472