ചെന്നീർക്കര കേന്ദ്രീയ വിദ്യാലയ പ്രവേശനം; ഒന്നാംക്ലാസിലെ ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

post

ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷം ഒന്നാംക്ലാസിലേക്ക് പട്ടികജാതി/ പട്ടിക വർഗ വിഭാഗങ്ങളിലും ബാലവാടിക-മൂന്ന് ക്ലാസിലേക്ക് പട്ടിക വർഗം വിഭാഗത്തിലേക്കും ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 14 ന് വൈകിട്ട് നാലുവരെ. ഫോൺ : 0468 2256000.