ഒളവണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികകളിൽ ഒഴിവ്

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതി മുഖേന ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ (ഒരു ഒഴിവ് വീതം), ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഏപ്രിൽ ഏഴിന് കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ നടക്കും.
ഫാർമസിസ്റ്റ് (യോഗ്യത-ഡി ഫാം + രജിസ്ട്രേഷൻ) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച രാവിലെ 10 മുതൽ 11 വരെയും ലാബ് ടെക്നിഷ്യൻ (ബിഎസ്സി എംഎൽടി/ഡിഎംഎൽടി + പാരാമെഡിക്കൽ രജിസ്ട്രേഷൻ) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെയും ക്ലീനിംഗ് സ്റ്റാഫ് (എട്ടാം ക്ലാസ്സ് + പ്രവർത്തി പരിചയം) തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ ഒരു മണി വരെയുമാണ് നടക്കുക.
ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി (അസ്സൽ, പകർപ്പ് സഹിതം) ഒളവണ്ണ കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ - 0495 2430074.