തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു

post

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-2026 സാമ്പത്തിക വർഷത്തെ പ്രവൃത്തികളുടെ റാന്നി പെരുനാട് പഞ്ചായത്തുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി നിർവഹിച്ചു. അട്ടത്തോട് എസ് ടി സങ്കേതത്തിൽ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അധ്യക്ഷനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയർ പി എൻ മനോജ് വിശദീകരച്ചു. പഞ്ചായത്ത് അംഗം മഞ്ചു പ്രമോദ്, ഓവർസിയർ സി അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

ഓമല്ലൂർ പഞ്ചായത്ത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-2026 സാമ്പത്തിക വർഷത്തെ പ്രവർത്തികളുടെ ഓമല്ലൂർ പഞ്ചായത്തുതല ഉദ്ഘാടനം കളക്ടർ എസ് പ്രേം കൃഷ്ണൻ നിർവഹിച്ചു. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി, അംഗം ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ സുരേഷ്, സ്ഥിരം സമിതി അംഗം സാലി തോമസ് എന്നിവർ പങ്കെടുത്തു. ജില്ലാ കോർഡിനേറ്റർ കെ ഇ വിനോദ് കുമാർ പദ്ധതി വിശദീകരിച്ചു.

ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്

ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-26 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷ ജിജി മാത്യു നിർവഹിച്ചു. മുട്ടാച്ചുചാലിനു സമീപമുള്ള ഒരേക്കർ സ്ഥലത്ത് മംഗള ഇനത്തിൽ പെട്ട 1000 കമുകിൻ തൈകൾ നട്ടു. ജൈവ വൈവിധ്യ പരിപാലനത്തിൽ നിന്നും രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിച്ചിത്. 500 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതാണ് പ്രവൃത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. ശശിധരൻപിള്ള അധ്യക്ഷനായി. അംഗങ്ങളായ അമ്മിണി ചാക്കോ, എം. എസ്. മോഹനൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ മിനി തുടങ്ങിയവർ പങ്കെടുത്തു.