ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ സര്‍വെ തുടങ്ങി

post

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയ്ക്ക് മുന്നോടിയായി സര്‍വെ നടപടികള്‍ ആരംഭിച്ചു. കനത്ത മഴയില്‍ എപ്പോഴും വെള്ളക്കെട്ടുണ്ടാകാറുള്ള  27 ഡിവിഷനുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വെ നടത്തുന്നത്. ഇതിന് പുറമെ നഗരത്തിലെ അഞ്ച് പ്രധാന കനാലുകളില്‍ ജലമൊഴുക്ക് തടസപ്പെടുന്നിനുള്ള കാരണം കണ്ടെത്തുന്നിന് വിവിധ വകുപ്പുകളിലെ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. തടസങ്ങള്‍ നീക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും ആവശ്യമായി വരുന്ന ചെലവും നിര്‍ദേശിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ സര്‍വെ നടക്കുന്ന വാര്‍ഡുകള്‍. ചുമതല വഹിക്കുന്ന അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരുടെ പേരും ഫോണ്‍ നമ്പറും ബ്രാക്കറ്റില്‍  

പെരുമാനൂര്‍, രവിപുരം, എറണാകുളം സൗത്ത് (സൂസന്‍ സോളമന്‍ തോമസ്  8086395063), കതൃക്കടവ്, കലൂര്‍ സൗത്ത് (വൈ. ഡേവിഡ്, 9400271828), എറണാകുളം സെന്‍ട്രല്‍, എറണാകുളം നോര്‍ത്ത്, അയ്യപ്പന്‍കാവ് (എസ്.ഡി. രാജേഷ്  9847139993), വടുതല ഈസ്റ്റ്, പച്ചാളം, തൃക്കണാര്‍വട്ടം (ടി.കെ. ഹരിദാസന്‍, 9447399651), തമ്മനം, പുന്നുരുന്നി ഈസ്റ്റ് (എസ്.എസ്. ഉഷ, 9947757866), വൈറ്റില, ചമ്പക്കര, പൂണിത്തുറ (എസ്. ഹേമ, 9037955305), പുന്നുരുന്നി, എളംകുളം (കെ. ധന്യ  9847151110), പനമ്പിള്ളിനഗര്‍, ഗാന്ധിനഗര്‍ (പി.എം. ഗോപിനാഥ്, 9946434847), കറുകപ്പിള്ളി, കാരണക്കോടം (എസ്. ആതിര, 9447790462), കലൂര്‍ നോര്‍ത്ത്, പൊറ്റക്കുഴി, കുന്നുംപുറം (പി.ജെ. സ്മിത, 8606019999), പാടിവട്ടം, വെണ്ണല (മുഹമ്മദ് ബഷീര്‍  8086395064). വാര്‍ഡുകളിലെ സര്‍വെയ്ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് കീഴില്‍ അസി. എഞ്ചിനീയര്‍മാരെയും ഓവര്‍സിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

പ്രധാന കനാലുകളിലെ തടസങ്ങള്‍ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുന്നതിന്റെ ചുമതല വിവിധ വകുപ്പുകളിലെ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്കാണ്. തേവര പേരണ്ടൂര്‍ കനാലിന്റെ ചുമതല മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കോശിയ്ക്കും (ഫോണ്‍ 8848047643, 9447267457) മുല്ലശ്ശേരി കനാല്‍, മാര്‍ക്കറ്റ് കനാല്‍ എന്നിവയുടെ ചുമതല പെരിയാര്‍ വാലി പദ്ധതി എക്‌സിക്യട്ടീവ് എഞ്ചിനീയര്‍ വി.ഡി. എമിലിക്കുമാണ് (ഫോണ്‍ 9447327041). കാരണക്കോടം തോടിന്റെ ചുമതല ഇടമലയാര്‍ പദ്ധതി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം.കെ. സുജാത (9447414112)യും ചങ്ങാടംപോക്ക് തോടിന്റെ ചുമതല മൂവാറ്റുപുഴ പദ്ധതി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സുപ്രഭ (9447530506) യും വഹിക്കും.

പദ്ധതിയുടെ മേല്‍നോട്ടത്തിനായി വിവിധ വകുപ്പുകളുടെ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെട്ട ടെക്‌നിക്കല്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബാലു വര്‍ഗീസ് (8075506260) ചെയര്‍മാനും കൊച്ചി കോര്‍പ്പറേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എച്ച്. ടൈറ്റസ് (9539916395) കണ്‍വീനറുമാണ്. വെള്ളക്കെട്ട് നിവാരണത്തിനായി നടപ്പാക്കുന്ന ഒരു കോടി രൂപയ്ക്കുള്ളില്‍ വരുന്ന ജോലികളുടെ എസ്റ്റിമേറ്റുകള്‍ പരിശോധിച്ച് അംഗീകരിക്കേണ്ടത് ടെക്‌നിക്കല്‍ കമ്മിറ്റിയാണ്. ഇതിന് മുകളില്‍ വരുന്ന തുകയ്ക്കുള്ള എസ്റ്റിമേറ്റുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗീകരിക്കണം. വെള്ളക്കെട്ട് നിവാരണ ജോലി നടപ്പാക്കേണ്ട വകുപ്പുകളെ തിരഞ്ഞെടുക്കുന്നതും ടെക്‌നിക്കല്‍ കമ്മിറ്റിയാണ്. ഡിസംബര്‍ രണ്ടിനകം ടെക്‌നിക്കല്‍ കമ്മിറ്റി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും.

ജനുവരി ഒന്നിന് ആരംഭിക്കുന്ന വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ 90 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഈ പ്രവര്‍ത്തനങ്ങളുടെ ക്വാളിറ്റി ഓഡിറ്ററായി പ്രവര്‍ത്തിക്കും. വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.