ലോകവദനാരോഗ്യദിന ജില്ലാതല ഉദ്ഘാടനവും വദന പരിശോധനാ ക്യാമ്പും

ലോകവദനാരോഗ്യദിന ഉദ്ഘാടനവും പരിശോധനാ ക്യാമ്പും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷനായി. മാര്‍ച്ച് 20 ലോകവദനാരോഗ്യ ദിനമാണ്. സന്തുഷ്ട വദനം സന്തുഷ്ട മനസ് എന്നതാണ് ദിനാചരണ സന്ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ജനറല്‍ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി, സൂപ്രണ്ട് ഡോ.എം.എ ഷാനി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജെ.എം പ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.