നെരുവമ്പ്രം ഐ.എച്ച്.ആർ.ഡി കോളേജ് ഹരിത കലാലയമായി പ്രഖ്യാപിച്ചു

മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ ഭാഗമായി ഏഴോം ഗ്രാമപഞ്ചായത്തിലെ നെരുവമ്പ്രം ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഹരിതകലാലയമായി പ്രഖ്യാപിച്ചു. എം വിജിൻ എം.എൽ.എ ഹരിത കലാലയ പ്രഖ്യാപനം നടത്തി സർട്ടിഫിക്കറ്റ് കൈമാറി. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷനായി. ഹരിതകർമസേന അംഗങ്ങളായ ടി. ജിൻഷ, റൂബ എന്നിവരെ ചടങ്ങിൽ ആദരിച്ചു. v ശുചിത്വ പ്രതിജ്ഞ വിദ്യാർത്ഥികൾ എടുത്തു. ഏഴോം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ പി.കെ വിശ്വനാഥൻ മാസ്റ്റർ, പഞ്ചായത്തംഗം ഇ.ശാന്ത, ചെറുതാഴം പഞ്ചായത്തംഗം ടി.പി.സരിത, പ്രിൻസിപ്പൽ ജെയ്സൺ ഡി ജോസഫ്, ഹരിത കേരളമിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ടി.പി.ശോഭ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി പ്രിയ, പി.വി പവിത്രൻ, ഹരിത ക്യാമ്പസ് കോ-ഓർഡിനേറ്റർ സി. നിർമൽ, കോളേജ് സൂപ്രണ്ട് ഇ.പി അബ്ദുൾ സലാം, പി.ടി.എ പ്രതിനിധി ടി.വി അഞ്ജു, യൂണിയൻ ചെയർപേഴ്സൺ എം .അനാമിക തുടങ്ങിയവർ സംസാരിച്ചു.